Currency

ദുബായ് പോലീസിന് ഇനി പുതിയ മുഖമുദ്ര

സ്വന്തം ലേഖകന്‍Saturday, January 6, 2018 8:30 am

ദുബായ്: സുരക്ഷ, ആശയവിനിമയം, നവീനത എന്നീ മൂന്നു ഘടകങ്ങളുമായ് ദുബായ് പോലീസിന്റെ പുതിയ മുഖമുദ്ര. ദുബായ് പോലീസിന്റെ പുതിയ ലോഗോ പതിപ്പിച്ച പച്ചപതാക ഉയര്‍ത്തി ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മാറി അനാവരണം ചെയ്തു. പുതിയ ലോഗോയ്ക്കൊപ്പം പുതിയ സ്മാര്‍ട്ട് ആപ്പും വെബ്സൈറ്റും ദുബായ് പോലീസ് അനാവരണം ചെയ്തു.

വളര്‍ച്ചയുടെയും ക്ഷേമത്തിന്റെയും പ്രതീകമായി ചെറിയ തിരകളിലൂടെ സഞ്ചരിക്കുന്ന കപ്പലും അതിന്റെ ചുറ്റുമൊരുക്കിയിരിക്കുന്ന കാരുണ്യത്തിന്റെ സുരക്ഷാവലയവും പോലീസിന്റെ ശക്തിയും മികവും ലളിതമായി വിഭാവനം ചെയ്തിരിക്കുന്നതാണ് ലോഗോ.

കൃത്യമായ ആശയവിനിമയത്തിലൂടെയും നവീനമായ രീതികളിലൂടെയും സമൂഹവുമായി സംവദിച്ച് ദുബായിയെ സുരക്ഷിതവും സന്തോഷകരവുമായ നഗരമാക്കുകയാണ് ലക്ഷ്യം. ഇത് നിറവേറ്റുന്നതിനും പോലീസിലെ പുതുമകള്‍ വിവിധ തലങ്ങളിലുള്ളവര്‍ക്കു പരിചയപ്പെടുത്തുന്നതിനും വിപുലമായ പ്രചാരണപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x