Currency

ദുബായില്‍ സീഹോഴ്‌സ് ഫ്‌ലോട്ടിങ് വില്ല കടലില്‍ മുങ്ങി

സ്വന്തം ലേഖകന്‍Sunday, January 7, 2018 11:17 am

ദുബായ്: ദുബായില്‍ വെള്ളത്തില്‍ പൊങ്ങികിടക്കുന്ന വിധം നിര്‍മിച്ച ഫ്‌ലോട്ടിങ് വില്ല കടലില്‍ മുങ്ങി. കടല്‍ പ്രക്ഷുബ്ദമായതിനെ തുടര്‍ന്നാണ് സീഹോഴ്‌സ് എന്ന പേരില്‍ നിര്‍മിച്ച വില്ല വെള്ളത്തില്‍ മുങ്ങിയതെന്ന് ദുബായ് പൊലീസ് സ്ഥിരീകരിച്ചു. ആളപായമില്ലെന്നും പൊലീസ് അറിയിച്ചു.

ദുബായ് ബുര്‍ജുല്‍ അറബിന് സമീപത്തായി കഴിഞ്ഞവര്‍ഷമാണ് വെള്ളത്തില്‍ പൊങ്ങി കിടക്കുന്ന വില്ല നിര്‍മിച്ചത്. ലോകത്ത് തന്നെ ആദ്യമായായിരുന്നു ഇത്തരമൊരു ഭവന നിര്‍മാണം. മൂന്ന് നില വില്ലയുടെ ഒരു നില വെള്ളത്തിനടിയിലും രണ്ടുനിലകള്‍ ജലനിരപ്പിന് മുകളിലുമായാണ് നിര്‍മിച്ചിരുന്നത്.

വില്ലയോട് ചേര്‍ന്ന് പുതുവര്‍ഷ ആഘോഷത്തിനായി നിര്‍മിച്ച പ്ലാറ്റ്‌ഫോമാണ് വെള്ളത്തില്‍ കാണാതായതെന്ന് റിയല്‍എസ്റ്റേറ്റ് കമ്പനിയായ ക്ലെന്‍ഡിന്‍സ്റ്റ് ഗ്രൂപ്പ് വിശദീകരിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x