Currency

യൂസ്ഡ് കാര്‍ വാങ്ങുന്നതിന് മുമ്പ് ഇനി മുന്‍കാല ചരിത്രമറിയാം; സൗകര്യമൊരുക്കി ദുബായ് ആര്‍.ടി.എ

സ്വന്തം ലേഖകന്‍Monday, January 8, 2018 12:39 pm

 

ദുബായ്: ഉപയോഗിച്ച കാര്‍ വാങ്ങുന്നതിന് മുമ്പ് അതിന്റെ മുന്‍കാല ചരിത്രമറിയാന്‍ വെഹിക്കിള്‍ കണ്ടീഷന്‍ സര്‍ട്ടിഫിക്കറ്റ് എന്ന പുതിയ സേവനത്തിന് ദുബായ് ആര്‍.ടി.എ തുടക്കം കുറിച്ചു. വാങ്ങാന്‍ ഉദ്ദേശിക്കുന്ന യൂസ്ഡ് കാര്‍ എത്ര കിലോമീറ്റര്‍ ഓടിയിട്ടുണ്ട്. നേരത്തേ എത്ര ഉടമകള്‍ വാഹനത്തിന് ഉണ്ടായിരുന്നു, ഏറ്റവും ഒടുവില്‍ നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ നിലവാരം എന്തായിരുന്നു, കേസുകളിലും മറ്റും അകപ്പെട്ടിരുന്നോ തുടങ്ങി എല്ലാ കാര്യങ്ങളും വെഹിക്കിള്‍ കണ്ടീഷന്‍ സര്‍ട്ടിഫിക്കറ്റിലുണ്ടാകും.

എന്നാല്‍ ഉടമയുടെ അനുമതി യോടുകൂടി മാത്രമെ ഇത് നല്‍കുകയുള്ളൂവെന്ന് ആര്‍.ടി.എ. അറിയിച്ചു. ഇതിനായി ഉടമ പിന്‍കോഡ് സഹിതമുള്ള എസ് .എം.എസ്. ആര്‍.ടി.എക്ക് നല്‍കണം. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ആര്‍.ടി.എ വെബ് സൈറ്റില്‍ വാഹനത്തിന്റെ ഷാസി നമ്പര്‍ അടക്കം അപേക്ഷ നല്‍കുണം. വിവരങ്ങള്‍ നല്‍കാനാവുമെങ്കില്‍ ആര്‍.ടി.എ. അക്കാര്യം അറിയിക്കുകയും തുടര്‍ന്ന് 100 ദിര്‍ഹം ഫീസ് നല്‍കിയാല്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും ചെയ്യും.

വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ പോലും ലഭ്യമാക്കാന്‍ സൗകര്യമുണ്ട്. ഇതിനായി അമേരിക്കയിലെ കാര്‍ഫാക്‌സ്, യൂറോപ്പിലെ ഓട്ടോ ഡി.എന്‍.എ. എന്നിവയുമായി ആര്‍.ടി.എ. ധാരണയില്‍ എത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x