Currency

ദുബായില്‍ വാറ്റിന്റെ മറവില്‍ അമിത വില ഈടാക്കുന്നതായി പരാതി

സ്വന്തം ലേഖകന്‍Wednesday, January 10, 2018 12:43 pm

ദുബായ്: യു.എ.ഇയില്‍ മൂല്യവര്‍ധിത നികുതിയുടെ മറവില്‍ അമിത വില ഈടാക്കുന്നുവെന്ന പരാതികള്‍ വര്‍ധിക്കുന്നു. വാറ്റ് ഉപയോഗപ്പെടുത്തി അന്യായ വിലവര്‍ധനക്ക് അവസരം ഒരുക്കുകയാണ് ചില വ്യാപാരികള്‍. തിങ്കളാഴ്ച മാത്രം 71 പരാതികളാണ് ഇതുസംബന്ധിച്ച് ലഭിച്ചതെന്ന് ദുബായ് സാമ്പത്തിക വികസന വകുപ്പ് അറിയിച്ചു. നിരീക്ഷണം ശക്തമാക്കി നിയമലംഘകര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍.

അതേസമയം ഒമ്പത് സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതായി സാമ്പത്തിക മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. ഫെഡറല്‍ ടാക്‌സ് അതോറിറ്റിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച സമിതിയും സാമ്പത്തിക മന്ത്രാലയവും വിപണിയില്‍ പ്രത്യേക പരിശോധന തുടരും.

പരാതികള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഗ്രോസറികളിലും മറ്റും വ്യാപക പരിശോധനയും അധികൃതര്‍ ലക്ഷ്യമിടുന്നു. പരാതികള്‍ അറിയിക്കാന്‍ പ്രത്യേക ടോള്‍ഫ്രീ നമ്പറുകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x