
ദുബായ്: യുഎഇയില്‍ ഓണ്‍ലൈന്‍ ടാക്‌സി സേവന കമ്പനികളും നിരക്ക് വര്‍ധിപ്പിച്ചു. യൂബര്‍, കാറീം എന്നിവയാണ് തങ്ങളുടെ നിരക്കില്‍ മാറ്റം വരുത്തിയത്. മൂല്യവര്‍ധിത നികുതി പ്രാബല്യത്തിലായ സാഹചര്യത്തിലാണ് ഓണ്‍ലൈന്‍ ടാക്‌സി സേവന കമ്പനികളും നിരക്ക് വര്‍ധിപ്പിച്ചത്. ഗതാഗതത്തെ വാറ്റില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ടെങ്കിലും വിപണി സേവനങ്ങള്‍ക്ക് മൂല്യവര്‍ധിത നികുതി ബാധകമാണെന്ന് ഫെഡറല്‍ ടാക്‌സ് അതോറിറ്റി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടാണ് നിരക്കില്‍ വര്‍ധന വരുത്തുന്നതെന്ന് ഇരു കമ്പനികളും അറിയിച്ചു.
മൊത്തം യാത്രാചെലവിന്റെ 1.7 ശതമാനമം നിരക്ക് യൂബര്‍ വര്‍ധിപ്പിച്ചപ്പോള്‍ കാറീം സേവനങ്ങള്‍ക്ക് മൊത്തം യാത്രാചെലവിന്റെ ഒരു ശതമാനമാണ് വര്‍ധിപ്പിച്ചത്. യൂബര്‍ എക്‌സ്, യൂബര്‍ സെലക്ട്, യൂബര്‍ ബ്ലാക്ക്, യൂബര്‍ എക്‌സ്.എല്‍, യൂബര്‍ വണ്‍, യൂബര്‍ വി.ഐ.പി സേവനങ്ങള്‍ക്കെല്ലാം വര്‍ധന ബാധകമാണ്.
സമീപകാലത്താണ് ഓണ്‍ലൈന്‍ ടാക്‌സി സേവനങ്ങള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചു തുടങ്ങിയത്. ദുബായ്, അബൂദബി നഗരങ്ങളില്‍ എണ്ണമറ്റ വാഹനങ്ങളാണ് ഈ ശൃംഖല മുഖേന ഓടുന്നത്. നിരക്കുവര്‍ധനയോട് യാത്രക്കാര്‍ സ്വാഭാവികമായും പൊരുത്തപ്പെടുമെന്ന പ്രതീക്ഷയിലാണ് കമ്പനികള്‍.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.