Currency

നിയമം പാലിക്കാതെ സ്‌കൂള്‍ ബസുകള്‍ നിരത്തിലിറക്കി; പിടികൂടിയത് 1642 എണ്ണം

സ്വന്തം ലേഖകന്‍Monday, January 15, 2018 12:58 pm

ദുബായ്: എമിറേറ്റില്‍ നിയമം ലഘിച്ച് സ്‌കൂള്‍ ബസുകള്‍ നിരത്തില്‍ ഇറക്കിയ കേസുകളില്‍ 1642 നിയമലംഘനങ്ങള്‍ രേഖപ്പെടുത്തി. 2017-2018 അധ്യയന വര്‍ഷത്തിലെ പരിശോധനയിലാണ് നിയമനിര്‍ദേശങ്ങള്‍ മറികടന്നവരെ പിടികൂടിയതെന്ന് ആര്‍ടിഎ അധികൃതര്‍ അറിയിച്ചു. സ്‌കൂള്‍ ബസുകള്‍ സുരക്ഷിതമാക്കുന്നതിനു വേണ്ടി ആര്‍ടിഎ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ബസുകള്‍ ഇതിനനുസരിച്ചു ക്രമീകരിക്കണമെന്നാണ് ആര്‍ടിഎ അറിയിപ്പ്.

6410 ബസുകള്‍ സ്‌കൂളുകള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. ഈ ബസുകളില്‍ 6093 ഡ്രൈവര്‍മാരും 5750 സൂപ്പര്‍വൈസര്‍മാരുമുണ്ടെന്നു ആര്‍ടിഎ അറിയിച്ചു. ബസുകളില്‍ ജീവനക്കാരെ നിയമിക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനികള്‍ അവരുടെ ശാരീരികക്ഷമത പരിശോധിച്ച് ഉറപ്പാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍ടിഎ അംഗീകരിച്ച കേന്ദ്രങ്ങളില്‍ നിന്നാണ് വാഹനമോടിക്കാന്‍ ആവശ്യമായ വൈദ്യപരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടത്.

2017 ലെ ഔദ്യോഗിക റിപ്പോര്‍ട്ട് പ്രകാരം സ്വകാര്യ സ്‌കൂളുകളിലെ 122,228 വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ബസുകള്‍ ആശ്രയിക്കുന്നവരാണ്. 21363 സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സ്‌കൂള്‍ ബസ് പ്രയോജനപ്പെടുത്തുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x