
ദുബായ്: എമിറേറ്റ്സ് സൗജന്യ ടിക്കറ്റ് നല്‍കുന്നതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഇത്തരത്തില്‍ ആര്‍ക്കും സൗജന്യ ടിക്കറ്റ് അനുവദിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.
എമിറേറ്റ്സ് 33ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി യാത്രക്കാര്‍ക്ക് രണ്ട് ടിക്കറ്റ് വീതം നല്കുന്നു എന്നാണ് ഒരു വ്യാജ വെബ്സൈറ്റ് പ്രസിദ്ധീകരിച്ച വാര്‍ത്ത. തുടര്‍ന്ന് ഇത് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. തുടര്‍ന്നാണ് അധികൃതര്‍ പ്രസ്താവന ഇറക്കിയത്. വാര്‍ത്ത പ്രചരിച്ചതോടെ ആളുകള്‍ വ്യാപകമായി അധികൃതരുമായി ബന്ധപ്പെട്ടിരുന്നു. നേരത്തെയും ഇത്തരത്തില്‍ സൗജന്യമുണ്ടെന്ന രീതില്‍ വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.