വേനലവധിയ്ക്ക് ശേഷം ബഹ്റൈനിലെ സ്കൂളുകൾ ഇന്ന് തുറക്കുന്നു. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി ഡോ.മാജിദ് ബിന്‍ അലി അല്‍നുഐമി അറിയിച്ചു.
മനാമ: വേനലവധിയ്ക്ക് ശേഷം ബഹ്റൈനിലെ സ്കൂളുകൾ ഇന്ന് തുറക്കുന്നു. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി ഡോ.മാജിദ് ബിന്‍ അലി അല്‍നുഐമി അറിയിച്ചു. അതേസമയം നിരവധി പരിഷ്കാരങ്ങളാനു വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. വിവിധ പദ്ധതികളുടെ വിപുലീകരണം ഈ വർഷവും തുടരും.
അതേസമയം ഒന്നാം ക്ലാസ് പ്രവേശത്തിനുള്ള പുതുക്കിയ മാനദണ്ഡം മൂലം അടുത്തവർഷം ബഹ്റൈനിലെ 3,300 കുട്ടികള്‍ക്ക് ഒരു വര്‍ഷം കൂടി കിന്റര്‍ഗാര്‍ടനില്‍ തുടരേണ്ടി വരുമെന്ന് റിപ്പോർട്ടുണ്ട്. 2010 ഡിസംബര്‍ 31ന് മുമ്പ് ജനിച്ചവര്‍ക്കെല്ലാം ഈ വർഷം പ്രൈമറി സ്കൂളില്‍ ചേരാം.
എന്നാല്‍ അടുത്ത വര്‍ഷം സെപ്റ്റംബറില്‍ അക്കാദമിക് വര്‍ഷം തുടങ്ങുമ്പോള്‍, 2011 ആഗസ്റ്റ് 31ന് മുമ്പ് ജനിച്ച കുട്ടികള്‍ക്ക് മാത്രമേ പ്രവേശം അനുവദിക്കൂ. ഇതു മൂലം 2011 സെപ്റ്റംബര്‍ ഒന്നിലും ഡിസംബര്‍ 31നും ഇടയില്‍ ജനിച്ച കുട്ടികളെല്ലാം ഒന്നാം ക്ലാസില്‍ ചേരാന്‍ 2018 വരെ കാത്തിരിക്കേണ്ടി വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.