Currency

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻSaturday, January 27, 2018 7:47 pm

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഈ വർഷത്തെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യ പുരസ്‌കാരം കവിയും പ്രഭാഷകനുമായ പ്രഭാവര്‍മയ്ക്കാണു. പ്രഥമ ലാറി ബേക്കർ പുരസ്കാരത്തിന് പ്രശസ്ത ആർക്കിടെക്റ്റ് ജി. ശങ്കർ അർഹനായി. 

ഫെബ്രുവരി 22ന് സമാജം ഡയമണ്ട് ജൂബിലി ഓടിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ എഴുത്തുകാരനും ചെറുകഥകൃത്തുമായ ടി. പത്മനാഭൻ പുരസ്കാരങ്ങൾ സമ്മാനിക്കും. 50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.  

എം .മുകുന്ദന്‍ ചെയര്‍മാനും ഡോ .കെ.എസ്. രവികുമാര്‍ പി.വി. രാധാകൃഷ്ണപിള്ള തുടങ്ങിയവര്‍ അംഗങ്ങളായുമുള്ള ജൂറിയാണ് പ്രഭാവര്‍മ്മയെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ടി.എൻ. സീമ, അയ്യപ്പൻ, ഡോ. അനിൽ എന്നിവർ അടങ്ങിയ ജൂറിയാണ് ജി. ശങ്കറെ തിരഞ്ഞെടുത്തത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x