Currency

റാസല്‍ഖൈമയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി നടപ്പാത തുറന്നു

സ്വന്തം ലേഖകന്‍Monday, January 29, 2018 12:27 pm

റാസല്‍ഖൈമ: എമിറേറ്റില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മാത്രമായി നടപ്പാത തുറന്നു. സ്ത്രീകള്‍ക്കു സ്വതന്ത്രമായി നടക്കാനാണു ഖസാം പാര്‍ക്കിനോട് അനുബന്ധിച്ചു നടപ്പാത നിര്‍മിച്ചതെന്നു പബ്ലിക് സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ എന്‍ജിനീയര്‍ അഹ്മദ് മുഹമ്മദ് അല്‍ഹമ്മാദി അറിയിച്ചു. ആദ്യമായാണു സ്ത്രീകളുടെ വ്യായാമത്തിനായി ഇത്തരം സൗകര്യം ഒരുക്കുന്നത്.

നടപ്പാതയില്‍ വിശ്രമിക്കാന്‍ ആവശ്യമായ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. റാസല്‍ഖൈമയിലെ സ്വഖര്‍ പാര്‍ക്ക് വിപുലീകരിച്ച് ഹരിത മേഖലകള്‍ കൂട്ടുകയും കൂടുതല്‍ കളിസ്ഥലങ്ങള്‍ നിര്‍മിക്കുകയും ചെയ്യും. കുട്ടികളെ ആകര്‍ഷിക്കുന്ന വിധത്തിലാണു പുതിയ കളിസ്ഥലങ്ങള്‍ നിര്‍മിക്കുന്നതെന്നും അല്‍ഹമ്മാദി സൂചിപ്പിച്ചു.

പുതിയ കെട്ടിടം നിര്‍മിച്ചാണ് ഇഗെയിം ഏരിയകള്‍ സൗകര്യപ്പെടുത്തുക. കാര്‍ പാര്‍ക്കിങ് മേഖലകളും വിപുലീകരിച്ചിട്ടുണ്ട്. പാര്‍ക്കിനകത്തും വാഹനങ്ങള്‍ നിര്‍ത്താന്‍ സൗകര്യം ഒരുക്കിയതായി അല്‍ഹമ്മാദി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x