
ദുബായ്: എമിറേറ്റില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നോളജ് ദിര്‍ഹം ഫീസ്, ഇന്നവേഷന്‍ ദിര്‍ഹം ഫീസ് എന്നിവ ഈടാക്കും. പത്തുദിര്‍ഹം വീതം ഫീസ് ഇടാക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവായി.
നോളജ് ദിര്‍ഹം ഫീസ് സംബന്ധിച്ച നിയമം (1) 2018 പ്രകാരം ഫെഡറല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും ഫീസ് ഈടാക്കും. ഇതു ദുബായ് സര്‍ക്കാരിന്റെ പബ്ലിക് ട്രഷറിയിലേക്കുപോകും. നോളജ് ദിര്‍ഹം ഫീസ് സ്വീകരിക്കുന്നതു സംബന്ധിച്ച ഇടപാടുകളും സുഗമമാക്കാന്‍ നിയമം അനുശാസിക്കുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു നോളജ് ദിര്‍ഹം ഫീസ് ഈടാക്കാന്‍ അനുമതി നല്‍കുന്നതാണു നിയമം. നോളജ് ദിര്‍ഹം ഫീസ് സംബന്ധിച്ച നിയമം നമ്പര്‍ (4) 2005 പുതിയ നിയമത്തിലൂടെ റദ്ദാക്കിയിട്ടുമുണ്ട്. എല്ലാ ഇടപാടുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പത്തുദിര്‍ഹം ഇന്നവേഷന്‍ ദിര്‍ഹം ഫീസ് ഈടാക്കും.
ഇതില്‍നിന്നു ലഭിക്കുന്ന പണം ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷനു (ഡിഎഫ്എഫ്) കൈമാറും. ഡിഎഫ്എഫ് ബോര്‍ഡ് ഓഫ് ട്രസ്റ്റികളുടെ ചെയര്‍മാന്‍ ഇന്നവേഷന്‍ ദിര്‍ഹം ഇന്‍വെസ്റ്റ്‌മെന്റ് കമ്മിറ്റി രൂപീകരിക്കുമെന്നും നിയമം (2) 2018 ല്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.