Currency

ബാഗേജിന്റെ എണ്ണത്തിന് പരിധിയില്ല; ഇത്തിഹാദ് എയര്‍വേസ് ബാഗേജ് നിയമം പരിഷ്‌കരിച്ചു

സ്വന്തം ലേഖകന്‍Thursday, February 1, 2018 1:05 pm

അബൂദബി: ഇത്തിഹാദ് എയര്‍വേസ് ബാഗേജിന്റെ എണ്ണത്തിന് പരിധി നിശ്ചയിക്കാതെ ബാഗേജ് നിയമം പരിഷ്‌കരിച്ചു. നിശ്ചിത തൂക്കത്തിന് അനുസരിച്ച് ഇഷ്ടമുള്ളത്ര ബാഗേജുകള്‍ കൊണ്ടുപോകാന്‍ യാത്രക്കാരന് അനുമതി നല്‍കുന്ന വിധം പരിഷ്‌കരിച്ച നിയമം ജനുവരി 31 മുതല്‍ പ്രാബല്യത്തില്‍ വന്നു. വിവിധ രാജ്യങ്ങളിലെ നിബന്ധനകള്‍ക്ക് അനുസൃതമായി ബാഗേജ് ഘടന ലഘൂകരിക്കുന്നതാണ് പുതിയ മാറ്റങ്ങളെന്ന് ഇത്തിഹാദ് പ്രസ്താവനയില്‍ അറിയിച്ചു.

വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രയിലെ ബാഗേജ് വിവരങ്ങള്‍ ഇത്തിഹാദിന്റെ വെബ്‌സൈറ്റില്‍ വിശദമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജി.സി.സി രാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് ഇകോണമി ഡീല്‍, സേവര്‍, ക്ലാസിക് വിഭാഗങ്ങളില്‍ 30 കിലോ, ഇകോണമി ഫ്‌ലക്‌സ് വിഭാഗത്തില്‍ 35 കിലോ, ബിസിനസ് ക്ലാസില്‍ 40 കിലോ, ഫസ്റ്റ് ക്ലാസില്‍ 50 കിലോ എന്നിങ്ങനെ കൊണ്ടുപോകാം.

ഒരു ബാഗേജിന്റെ ഭാരം 32 കിലോയില്‍ അധികമാകാന്‍ പാടില്ല. ഇന്ത്യയില്‍നിന്ന് ജി.സി.സി രാജ്യങ്ങളിലേക്കും സമാനമായ ബാഗേജ് തന്നെയാണ് അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇകോണമി ക്ലാസ്, ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് വിഭാഗങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇകോണമി ക്ലാസില്‍ 30 കിലോ, ബിസിനസ് ക്ലാസില്‍ 40 കിലോ, ഫസ്റ്റ് ക്ലാസില്‍ 50 കിലോ എന്നിങ്ങനെയായിരുന്നു അനുവദിച്ചിരുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x