Currency

ദുബായില്‍ രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍; വേഗം 200 കിലോമീറ്റര്‍

സ്വന്തം ലേഖകന്‍Saturday, February 3, 2018 12:19 pm

 

ദുബായ്: രോഗികളെ കണ്ണടച്ചു തുറക്കും മുമ്പ് ആശുപത്രിയിലെത്തിക്കാന്‍ ദുബായ് കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസ് (ഡി.സി.എ.എസ്.) പുതിയ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ രംഗത്തിറക്കിയിരിക്കി. കാര്‍ സിറ്റി വാക്ക് കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. അതിവേഗ പാതകളിലും ഓഫ് റോഡിലും ഒരുപോലെ ഉപയോഗിക്കാനാവും വിധമാണ് കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

അടിയന്തര ഘട്ടങ്ങളില്‍ പ്രഥമശുശ്രൂഷയടക്കമുള്ള ചികില്‍സ ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങള്‍ കാറിലുണ്ട്. അതേസമയം പദ്ധതി വിജയമാണെങ്കില്‍ ഇത്തരം കൂടുതല്‍ കാറുകള്‍ ഏര്‍പ്പെടുത്താന്‍ ലക്ഷ്യമിടുന്നുണ്ടെന്ന് ഡി.സി.എ.എസ്. പ്രതിനിധികള്‍ പറഞ്ഞു. 11 വയസില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും സഹായമെത്തിക്കുന്നതിന് നേരത്തെ ബൈസൈക്കിള്‍ ആംബുലന്‍സ് ഏര്‍പ്പെടുത്തിയിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x