
ദുബായ്: യുഎഇയില്‍ തൊഴില്‍ വീസയ്ക്ക് അപേക്ഷിക്കുന്ന വിദേശികള്‍ സ്വദേശത്തുനിന്നു സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കു നിയമം ബാധകമാണ്. എന്നാല്‍ അഞ്ചുവര്‍ഷമായി ഏതു രാജ്യത്താണോ ജീവിച്ചത് അവിടെ നിന്നാണു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതെന്നു നിബന്ധനയുണ്ട്. മൂന്നുമാസമാണു സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി.
സ്വഭാവ സര്‍ട്ടിഫിക്കറ്റ് അതതു രാജ്യങ്ങളിലെ യുഎഇ പ്രതിനിധി കാര്യാലയങ്ങള്‍ അറ്റസ്റ്റ് ചെയ്യണം. യുഎഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രാലയത്തിന്റെ ഓവര്‍സീസ് കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകളിലും അറ്റസ്റ്റ് ചെയ്യാനാകും. യുഎഇയില്‍ നിലവില്‍ ജോലി ചെയ്യുന്നവര്‍, പുതിയ തൊഴില്‍ വീസയിലേക്കു മാറിയാല്‍ സര്‍ട്ടിഫിക്കറ്റ് വേണം. എന്നാല്‍ നിലവിലെ വീസ പുതുക്കുമ്പോള്‍ വേണ്ട.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.