
ദുബായ്: ഗതാഗതക്കുരുക്കിന് പരിഹാരമായി ദുബായില്‍ രണ്ട് പാലങ്ങള്‍ തുറന്നു. കറാമയിലേക്കുള്ള ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതാണ് പുതിയ പാലങ്ങളിലൊന്ന്. ശൈഖ് റാശിദ്, ശൈഖ് ഖലീഫാ ബിന്‍ സായിദ് സ്ട്രീറ്റ് ഇന്റര്‍ സെക്ഷനുകള്ക്കിടയിലായാണ് രണ്ടമത്തെ പാലം. ശൈഖ് ഖലീഫ ബിന്‍ സായിദ് സ്ട്രീറ്റിലെ ആദ്യപാലത്തില് ഇരു ഭാഗത്തേക്കും രണ്ട് ലൈനുകളാണുള്ളത്. രണ്ടാം പാലം സാബീല്‍ സ്ട്രീറ്റില്‍ നിന്ന് ശൈഖ് സായിദ് സ്ട്രീറ്റിലേക്കുള്ളതാണ്.
ഇരു പാലങ്ങളും ഗതാഗതം സുഗമമാക്കുമെന്ന് ദുബായ് ആര്.ടി.എ അറിയിച്ചു. കറാമക്കു പുറമെ വേള്‍ഡ് ട്രേഡ് സെന്റര്‍ എന്നീ ഭാഗങ്ങളിലേക്കുള്ള ഗതാഗതം കൂടുതല്‍ സുഗമമാകും. നഗരത്തിലെ ഗതാഗത വികസനം മുന്‍നിര്‍ത്തിയുള്ള സമഗ്ര പദ്ധതിയുടെ ഭാഗമാണ് പുതിയ പാലങ്ങളെന്ന് ആര്.ടി.എ മേധാവി മതാര്‍ അല്‍ തായര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.