
ദുബായ്: ദുബായില്‍ വീടോ സ്ഥലമോ അനുവദിക്കപ്പെട്ടവര്‍ക്ക് അതിന്റെ പിന്തുടര്ച്ചാവകാശം സംബന്ധിച്ച് പുതിയ ഉത്തരവുകള്‍ നിലവില്‍ വന്നു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്മക്തൂമാണ് അനുവദിക്കപ്പെട്ട വീടുകളുടെയും ഭൂമികളുടെയും വില്പന നിയന്ത്രണവുമായി ബന്ധപ്പെട്ട് 2018- ലെ ഒന്നാം നമ്പര്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ഭൂമിയും വീടും അനുവദിക്കപ്പെട്ടവരുടെ അനുഭവാവകാശക്കാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പ്രയോജനപ്പെടാനുള്ള ലക്ഷ്യത്തോടെയാണ് ഉത്തരവ്. നിലവിലെ വീടോ ഭൂമിയോ വില്‍ക്കുന്നത് മറ്റൊരു വീടോ ഭൂമിയോ വാങ്ങാനായിരിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. പ്രസ്തുത നടപടിക്രമം മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിങ് എസ്റ്റാബ്ളിഷ്മെന്റിന്റെ മേല്‍നോട്ടത്തിലായിരിക്കണമെന്ന് അനുഭവാവകാശക്കാര്‍ എഴുതി നല്‍കണം.
കൂടാതെ ഒരിക്കല്‍ അനുവദിക്കപ്പെട്ട ഭൂമിയോ, വീടോ വില്പന നടത്തിയാല്‍ പിന്നീട് മറ്റൊരു ഭൂമിക്കോ, വീടിനോ അയാള്‍ക്ക് അപേക്ഷിക്കാനാവില്ല. വാങ്ങുന്നയാള്‍ യു.എ.ഇ. പൗരനായിരിക്കണമെന്നും വില വിപണി വിലയെക്കാള്‍ കുറയാന്‍ പാടില്ലെന്നും വ്യവസ്ഥയില്‍ പറയുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.