Currency

കുടിയേറ്റ പരിഷ്കരണത്തെ അനുകൂലിച്ച് യുഎസിൽ ഇന്ത്യക്കാരുടെ റാലി

സ്വന്തം ലേഖകൻMonday, February 5, 2018 8:50 pm

ഹൂസ്റ്റൺ: ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ പരിഷ്കാരത്തെ അനുകൂലിച്ചുകൊണ്ട് വൈറ്റ് ഹൗസിലേക്കു യുഎസിലെ ഇന്ത്യക്കാരായ തൊഴിലാളികൾ റാലി നടത്തി. യോഗ്യതയിൽ അധിഷ്ടിതമായി വിദേശികൾക്കു വിസ അനുവദിക്കാനുള്ള തീരുമാനം ഇന്ത്യൻ തൊഴിലാളികൾക്കു അനുകൂലമാണെന്നും റാലിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

നിലവിൽ യുഎസിൽ വിദഗ്ത തൊഴിലാളികളായി എത്തിയ ഇന്ത്യൻ വംശജരുടെ പെർമനെന്റ് റെസിഡൻസി അടക്കമുള്ള വിഷയങ്ങളിൽ കുടിയേറ്റ പരിഷ്കരണം സഹായകമാകുമെന്നാണു വിലയിരുത്തപ്പെടുന്നത്.

നിലയിൽ യുഎസിൽ അതിവേഗം വർധിക്കുന്ന കുടിയേറ്റക്കാരിൽ മുന്നിൽ ഇന്ത്യക്കാരാണ്. വാഷിംഗ്ടണിൽ മാത്രം 137,000 ഇന്ത്യക്കാരാണുള്ളത്. രാജ്യത്ത് മൊത്തം 3.5 മില്യൺ ഇന്ത്യക്കാർ ഉണ്ടെന്നാണു യുഎസ് സെൻസസ് റിപ്പോർട്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x