Currency

ബഹ്റൈൻ ഇന്ത്യൻ സ്കൂളിന് ഫീസ് വർദ്ധിപ്പിക്കാൻ അനുമതി

സ്വന്തം ലേഖകൻMonday, September 5, 2016 8:31 am

ദ് ഇന്ത്യൻ സ്കൂൾ ബഹ്റൈന് ഫീസ് വർദ്ധിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. 2015 ഡിസംബർ നാലിനു ചേർന്ന ആന്വൽ ജനറൽ ബോഡി മീറ്റിംഗിലായിരുന്നു ഫീസ് വർദ്ധിപ്പിക്കാൻ ധാരണയായത്. ഇതിനാണിപ്പോൾ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്.

മനാമ: ദ് ഇന്ത്യൻ സ്കൂൾ ബഹ്റൈന് ഫീസ് വർദ്ധിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി. 2015 ഡിസംബർ നാലിനു ചേർന്ന ആന്വൽ ജനറൽ ബോഡി മീറ്റിംഗിലായിരുന്നു ഫീസ് വർദ്ധിപ്പിക്കാൻ ധാരണയായത്. ഇതിനാണിപ്പോൾ വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകിയിരിക്കുന്നത്. ഫീസിൽ 5 ബഹ്റൈൻ ദിനാർ വർദ്ധനവാണു ഉണ്ടാകുക.

സർക്കാറിൽ നിന്നും അനുമതി ലഭിച്ച സ്ഥിതിയ്ക്ക് ഇക്കാര്യം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്യുമെന്ന് ഐഎസ്ബി ചെയർമാൻ പ്രിൻസ് എസ്. നടരാജൻ അറിയിച്ചു. ചർച്ചയുടെ ആദ്യഘട്ടം കഴിഞ്ഞുവെന്നും രക്ഷിതാക്കൾക്ക് അമിതഭാരം നൽകാതെയുള്ള വർദ്ധനവാണു ആഗ്രഹിക്കുന്നതെന്നും ഇക്കാര്യം എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്കൂളിന്റെ ബാധ്യത വർദ്ധിച്ചതിനാലാണു ഫീസ് വർദ്ധനവ് ഇപ്പോൾ നടപ്പിലാക്കുന്നത്. ഇത് സംബന്ധിച്ച സർക്കുലർ വൈകാതെ രക്ഷിതാക്കൾക്കിടയിൽ വിതരണം ചെയ്യും. അതിനിടെ, രണ്ട് മാസത്തെ അവധിയ്ക്ക് ശേഷം സ്കൂളുകൾ ഇന്നലെ തുറന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x