Currency

ദുബായില്‍ ആംബുലന്‍സ് സേവനങ്ങള്‍ക്കും ഫീസ്

സ്വന്തം ലേഖകന്‍Friday, February 9, 2018 4:11 pm

ദുബായ്: ദുബായില്‍ ഇനി മുതല്‍ ആംബുലന്‍സ് സേവനങ്ങള്‍ക്ക് പണം ഈടാക്കും. പ്രവര്‍ത്തനച്ചെലവ് സ്വയം കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം. സേവനം ലഭിക്കുന്നവരുടെ ഇന്‍ഷൂറന്‍സ് കമ്പനിയാണ് തുക നല്‍കേണ്ടത്. പുതിയ നിയമത്തിന് ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനും കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ആല്‍ മക്തൂം അനുമതി നല്‍കി.

അപകടം നടന്ന സ്ഥലത്തെത്തി ആംബുലന്‍സ് പരിചരണത്തിന് 600 ദിര്‍ഹം ഫീസ് ഈടാക്കും. അടുത്ത ആശുപത്രിയിലേക്ക് കൊണ്ടുപോയി പരിചരിക്കാന്‍ 800 ദിര്‍ഹമാണ് ഫീസ്. ഫസ്റ്റ് ലെവല്‍ സെക്കന്‍ഡ് ലെവല്‍ ആംബുലന്‍സ് സേവനങ്ങള്‍ക്ക് 1000 ദിര്‍ഹം മുതല്‍ 1200 ദിര്‍ഹം വരെയാകും. വാഹനപകടമുണ്ടായാല്‍ ശരീരത്തിന് ഗുരുതരമായി പരിക്കേറ്റവരെയും മൃതദേഹങ്ങളും കൈകാര്യം ചെയ്യുന്നതിന് 6770 ദിര്‍ഹം ഈടാക്കും. എന്നാല്‍ അപകടത്തിന് കാരണമായ വ്യക്തിയുടെ ഇന്‍ഷൂറന്‍സില്‍ നിന്നാണ് ഈ തുക ഈടാക്കുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x