Currency

നറുക്കെടുപ്പിലൂടെ വിസ അനുവദിക്കുന്ന രീതി യുഎസ് നിർത്തലാക്കുന്നു

സ്വന്തം ലേഖകൻSaturday, February 10, 2018 10:16 pm

യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള തൊഴില്‍ വിസകളിലൂടെ യു.എസില്‍ എത്താൻ കഴിയാത്ത അരലക്ഷം പേർക്ക്  നറുക്കെടുപ്പിലൂടെ ഗ്രീന്‍ കാര്‍ഡ് അനുവദിക്കുന്ന രീതി യുഎസ് നിർത്തലാക്കുന്നു. യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കോണ്‍ഗ്രസില്‍ നടത്തിയ പ്രസംഗത്തില്‍ ഇതിന് ആഹ്വാനം നല്‍കിയിരിക്കുകയാണ്.

കെട്ടിക്കിടക്കുന്ന ഗ്രീന്‍ കാര്‍ഡ് അപേക്ഷകള്‍ കുറയ്ക്കുന്നതിനാണ് നറുക്കെടുപ്പ് സമ്പ്രദായം നിര്‍ത്തുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇന്ത്യയില്‍നിന്നുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഇതിന് അപേക്ഷിച്ചിട്ടുണ്ട് എന്നതിനാൽ ഇവർക്കെല്ലാം തിരിച്ചടിയാണു ഈ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x