
ഷാര്‍ജ: മലയാളി വീട്ടമ്മ ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നു വീണ് മരിച്ചു. മറിയപ്പള്ളി മുട്ടം മേച്ചേരില്‍ എം.കെ. ബാബുലിന്റെ (മോനിച്ചന്) ഭാര്യ ബിന്‍സി (ഏലിയാമ്മ- 43) ആണ് മരിച്ചത്. ജോലി സ്ഥലത്തെ കെട്ടിടത്തിനു മുകളില്‍ നിന്നു വീണായിരുന്നു മരണം. വീട്ടുജോലിക്കാരിയായി നാലു വര്‍ഷം മുമ്പാണു ബിന്‍സി ഷാര്‍ജയിലേക്കു പോയത്.
ടെറസില്‍ വിരിച്ചിരുന്ന തുണി എടുക്കാനായി പോയ ബിന്‍സി കാല് വഴുതി വീണു മരിച്ചെന്നാണു തൊഴിലുടമകള്‍ വെള്ളിയാഴ്ച രാത്രി നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്. പട്ടിത്താനം ആറുതുണ്ടത്തില് തോമസ്- ചിന്നമ്മ ദമ്പതികളുടെ മകളാണ് ബിന്‍സി. മക്കള്‍: എബിന്, അന്‍സു, അലന്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.