Currency

ദുബായില്‍ ചെറുയാത്രകള്‍ക്ക് ഇനി ഓട്ടോണമസ് പോഡ്

സ്വന്തം ലേഖകന്‍Monday, February 12, 2018 12:52 pm

ദുബായ്: ചെറിയ യാത്രകള്‍ക്കുള്ള സ്വയംനിയന്ത്രിത വാഹനമായ ഓട്ടോണമസ് പോഡുകളുടെ പരീക്ഷണയോട്ടം തുടങ്ങി. നിര്‍ദിഷ്ട പാതകളിലൂടെയായിരിക്കും ഇവയുടെ സഞ്ചാരം. യാത്രയ്ക്കിടയില്‍ ഇത്തരം വാഹനങ്ങള്‍ പരസ്പരം ബന്ധിപ്പിക്കാന്‍ സാധിക്കും. സ്മാര്‍ട് ദുബായ് പദ്ധതിയോടനുബന്ധിച്ചു സ്വയം നിയന്ത്രിത വാഹനങ്ങള്‍ വ്യാപകമാക്കുന്നതിന്റെ ഭാഗമായാണിത്. രാജ്യാന്തര സര്‍ക്കാര്‍ ഉച്ചകോടിയോട് അനുബന്ധിച്ചായിരുന്നു പോഡുകളുടെ പരീക്ഷണയോട്ടം.

മൊബൈല്‍ വഴി യാത്രക്കാര്‍ ഓട്ടോണമസ് പോഡ് ബുക്ക് ചെയ്യണം. ബുക്കിങ് റഫറന്‍സിനൊപ്പം ലഭിക്കുന്ന ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മാത്രമേ വാഹനത്തില്‍ കയറാന്‍ സാധിക്കൂ. യാത്രയ്ക്കിടയില്‍ ഏതു പോഡിലേക്കു മാറിക്കയറണം എന്നതു സംബന്ധിച്ചും യാത്രക്കാര്‍ക്കു മൊബൈലില്‍ നിര്‍ദേശം ലഭിക്കും. ഒരു കംപാര്‍ട്‌മെന്റില്‍ ആറു സീറ്റുകളാണുണ്ടാകുക.

20 കിലോമീറ്ററായിരിക്കും പരമാവധി വേഗം. പത്തുപേര്‍ക്കു യാത്ര ചെയ്യാം. ബാറ്ററിയിലാണു പ്രവര്‍ത്തനം. യുഎസില്‍നിന്നുള്ള നെക്സ്റ്റ് ഫ്യൂച്ചര്‍ ട്രാന്‍സ്‌പോര്‍ട്ടേഷനാണ് ഓട്ടോണമസ് പോഡുകള്‍ ദുബായില്‍ അവതരിപ്പിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x