Currency

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ദുബായില്‍; സ്വന്തം റെക്കോര്‍ഡ് തിരുത്തി

സ്വന്തം ലേഖകന്‍Friday, February 16, 2018 1:49 pm

ദുബായ്: റെക്കോര്‍ഡുകളുടെയും വിസ്മയങ്ങളുടെയും കാര്യത്തില്‍ ദുബായ് എന്നും മുന്നിലാണ്. നഗരത്തിലെ വിസ്മയങ്ങള്‍ ഓരോന്നും റെക്കോര്‍ഡുകളില്‍ ഇടംപിടിച്ചിട്ടുമുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ നിര്‍മിച്ചാണ് ദുബായ് വീണ്ടും റെക്കോര്‍ഡിട്ടത്. 75 നിലകളുള്ള ജിവോറ എന്ന ദുബായിലെ കൂറ്റന്‍ ഹോട്ടലിന്റെ ഉയരം 356 മീറ്ററാണ്. പഴയ റെക്കോര്‍ഡും ദുബായില്‍ തന്നെ ദുബായിലെ തന്നെ മാരിയറ്റ് മാര്‍ക്വിസ് എന്ന ഹോട്ടലിന്‍െ റെക്കോര്‍ഡാണ് ജെവോറ തകര്‍ത്തത്. ഇരു കെട്ടിടങ്ങളും തമ്മില്‍ ഒരു മീറ്ററിന്റെ വ്യത്യാസം മാത്രമാണുള്ളത്.

ഷെയ്ഖ് സായിദ് റോഡില്‍ ദുബായ് ഇന്റര്‍നാഷനല്‍ ഫിനാന്‍ഷ്യല്‍ സെന്ററിനു സമീപം സ്വര്‍ണവര്‍ണത്തിലാണ് 75 നില ഹോട്ടല്‍. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ നിന്നു 3.3 കിലോമീറ്ററാണ് അകലം. 528 മുറികളും നാലു റസ്റ്ററന്റുകളുമുണ്ട്. അതിഥികള്‍ക്കായി 578 മുറികളും സ്യൂട്ടുകളും 4 റെസ്റ്റോറന്റുകളുമാണ് ജെവോറയുടെ മാറ്റ് കൂട്ടുന്നത്. ഇതിനെല്ലാം പുറമേ അത്യാകര്‍ഷകമായ സ്വിമ്മിംങ് പൂളും ലക്ഷ്വറി സ്പായും ജെവോറയെ മികച്ച അനുഭവമാക്കിത്തീര്‍ക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x