Currency

ബഹ്റൈനിൽ നിയമക്കുരുക്കിൽപ്പെട്ട് മലയാളി വനിത ദുരിതത്തിൽ

സ്വന്തം ലേഖകൻMonday, February 19, 2018 5:31 am

മനാമ: ബഹ്റൈനില്‍ നിയമക്കുരുക്കില്‍പ്പെട്ട് നാട്ടിലേക്ക് മടങ്ങാനാവാതെ മലയാളി വനിത ദുരിതത്തില്‍. കൊച്ചി പള്ളുരുത്തി സ്വദേശിയായ റംലയാണു നാട്ടിലേക്കു മടങ്ങാനാകാതെ ബഹ്റൈനിൽ നിയമക്കുരുക്കിൽപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ 10 വർഷമായി ബഹ്റൈനിൽ വിവിധ ജോലികൾ ചെയ്ത് ജീവിച്ച ഇവർ രോഗങ്ങൾ ബാധിച്ചതോടെ കിടപ്പിലാകുകയായിരുന്നു. വിസ ഇല്ലാഞ്ഞതിനാൽ റൺ എവേ കേസിൽ പെട്ടതോടെ നിയമക്കുരുക്കുകളിലുമായി.

നിയമ പ്രശ്നങ്ങൾ പരിഹരിക്കാതെ നാട്ടിലേക്കു മടങ്ങാനാകില്ല എന്ന അവസ്ഥയാണിപ്പോൾ. എംബസിയുടെയും സുമനസ്സുകളുടെയും സഹായത്തോടെ പ്രശ്നങ്ങൾ പരിഹരിച്ച് നാട്ടിലുള്ള മകന്‍റെ അടുത്തെത്താൻ കഴിയും എന്ന പ്രതീക്ഷയിലാണിവർ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x