
ലണ്ടൺ: രൂപക്കെതിരെ പൗണ്ടിന്റെ മൂല്യം ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. രൂപയ്ക്കെതിരെ 91 ലേക്ക് എത്തിയ പൗണ്ടിന്റെ നിലയിൽ ഇപ്പോൾ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും പലിശനിരക്ക് ഉയർന്നേക്കാനുള്ള സാഹചര്യത്തിൽ വരും ദിവസങ്ങളിലും പൗണ്ട് മികവ് കാട്ടും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതേസമയം ഡോളറിനെതിരെയും യൂറോക്കെതിരെയും പൗണ്ട് മൂല്യം നേരിയ കുറവാണു രേഖപ്പെടുത്തിയത്. ഡോളറിനെതിരെ 1.40എന്ന നിലയിലെത്തി. യൂറോയുമായുള്ള വിനിമയ നിരക്ക് 1.13 ആണ്. രണ്ടും ഓരോ പോയിന്റ് ഇടിയുകയായിരുന്നു.
അടിസ്ഥാനപലിശനിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് സൂചന നല്‍കിയതിനു പുറമെ ഹാര്‍ഡ് ബ്രക്സിറ്റ് ഉണ്ടാവില്ലെന്ന സൂചനയും യൂറോപ്യന്‍ പൗരന്മാരുടെ കാര്യത്തില്‍ കടുത്ത നിലപാട് ഉണ്ടാവില്ലെന്നതും പൗണ്ടിന്റെ മുന്നേറ്റത്തിന് കാരണമായതായാണു കരുതുന്നത്. പൗണ്ട് വില ഉയർന്നത് നാട്ടിലേക്കു പണമയക്കുന്ന പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.