Currency

ദുബായിയെ കൂടുതല്‍ ഹരിതാഭമാക്കാന്‍ ഒരുങ്ങി മുന്‍സിപ്പാലിറ്റി

സ്വന്തം ലേഖകന്‍Saturday, February 24, 2018 10:23 am

ദുബായ്: നഗരത്തിലെ പൊതുസ്ഥലങ്ങളെ കൂടുതല്‍ ഹരിതാഭമാക്കാന്‍ ഒരുങ്ങി മുന്‍സിപ്പാലിറ്റി. നഗരസൗന്ദര്യവത്കരണവും ഹരിതമേഖലകളുടെ വ്യാപനവും ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ കൂടുതല്‍ഊര്‍ജ്ജിതമാക്കും. പാതയോരങ്ങളും പൊതുസ്ഥലങ്ങളും സൗന്ദര്യവത്കരിക്കുന്നതിന്റെ ഭാഗമായി പൂച്ചെടികളും അലങ്കാരവൃക്ഷങ്ങളും നട്ടുപിടിക്കാനാണ് പദ്ധതി. എമിറേറ്റിനെ ഹരിതനഗരമാക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് പദ്ധതികള്‍ പൂര്‍ത്തിയാക്കുക.

ഹരിതവത്കരണ പരിപാടികളുടെ ഭാഗമായി പുതിയ മേഖലകളില്‍ ജലസേചനത്തിനായി പൈപ്പുകള്‍ സ്ഥാപിച്ച് വരികയാണ്. ഇവിടെ വളക്കൂറുള്ള മണ്ണിട്ട് നികത്തി മരങ്ങള്‍ നട്ടുപിടിപ്പിക്കും. കൃഷിയിടങ്ങള്‍ വ്യാപിപ്പിക്കുന്ന പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടും. ഷിന്‍ദഗ വാഫി ഇന്റര്‍സെക്ഷന്‍ സബീല്‍ 1,സബീല്‍ 2 റോഡുകള്‍ എന്നിവിടങ്ങളില്‍ സൗന്ദര്യവല്‍ക്കരണ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

മെയ്ദാന്‍ സ്ട്രീറ്റീലെ പദ്ധതികള്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും. നടപടികളുടെ പുരോഗതി വിലിയിരുത്താന്‍ വിവിധ വകുപ്പ് മേധാവികളേയും ഡയറക്ടര്‍മാരേയും ഉള്‍പ്പെടുത്തി പ്രത്യേക സമിതിക്കും രൂപ നല്‍കിയിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x