Currency

ദുബായ് വിസക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഇളവ്; വിശദീകരണവുമായി മന്ത്രാലയം

സ്വന്തം ലേഖകന്‍Saturday, February 24, 2018 5:16 pm

ദുബായ്: തൊഴില്‍വിസക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന താമസ കുടിയേറ്റവകുപ്പിന്റെ തീരുമാനം ദുബായിലെ ഫ്രീസോണുകളിലും, സര്‍ക്കാര്‍ വകുപ്പുകളിലും മാത്രമാണ് ബാധകം. തൊഴില്‍മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിശദീകരണം നല്‍കിയത്. ഫ്രീസോണിന് പുറത്തെ വിസകള്‍ക്ക് ഈ ഇളവില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

യുഎഇയില്‍ ജോലിക്കായി വിസ ലഭിക്കുന്നതിന് നാട്ടില്‍ നിന്നുള്ള സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിബന്ധനയില്‍ ദുബായ് താമസ കുടിയേറ്റ വകുപ്പ് കഴിഞ്ഞദിവസം ഇളവ് പ്രഖ്യാപിക്കുകയും വിസാ നടപടികള്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കേണ്ട എന്ന് ആമിര്‍, തസ്ഹീല്‍ തുടങ്ങിയ വിസാ സേവനകേന്ദ്രങ്ങള്‍ക്ക് സര്‍ക്കുലര്‍ നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ ഇളവ് ദുബായിലെ വിവിധ ഫ്രീസോണുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയില്‍ ജോലി ലഭിക്കുന്നവര്‍ക്കാണ് ഉപകാരപ്പെടുകയെന്ന് അധികൃതര്‍ വിശദീകരിച്ചു. ദുബായിലെ ഫ്രീസോണുകള്‍ക്ക് പുറത്ത് തൊഴില്‍മന്ത്രാലയത്തിന് കീഴില്‍ വരുന്ന മറ്റ് ജോലികള്‍ക്കും ദുബായ് ഒഴികെ മറ്റ് എമിറേറ്റുകളില്‍ എവിടെയും ഈ ഇളവ് ബാധകമല്ല. ഇളവ് എത്രകാലത്തേക്ക് തുടരും എന്നത് സംബന്ധിച്ചും വ്യക്തതയില്ലെന്ന് എമിഗ്രേഷന്‍ അധികൃതര്‍ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x