Currency

വാറ്റ് നടപ്പാക്കാൻ ബഹ്രൈന് 18 മാസം ആവശ്യം: അന്താ­രാ­ഷ്ട്ര നാ­ണയനി­ധി­

സ്വന്തം ലേഖകൻSunday, February 25, 2018 6:12 pm

മനാമ: ബഹ്റൈൻ, ഒമാൻ, കുവൈത്ത്, ഖത്തർ തുടങ്ങിയ രാജ്യങ്ങൾക്ക് മൂല്യവർദ്ധിത നികുതി നടപ്പാക്കുന്നതിന് 18 മാസങ്ങൾ ആവശ്യമായിവരുമെന്ന് അന്താരാഷ്ട്ര നാണയനിധി. 

നിലവിൽസൗദി അറേബ്യയും യു.എ.ഇയുമായി ജിസിസി രാജ്യങ്ങളിൽ വാറ്റ് അവതരിപ്പിച്ചത്. അതേസമയം ജി.സി.സി രാജ്യങ്ങളിൽ ബാക്കിയുള്ള രാജ്യങ്ങൾ ഇതുവരെ നടപടി സ്വീകരിച്ചിട്ടുമില്ല.

വാറ്റ് നിലവിൽ വരുന്നതോടെ എണ്ണ വില ഇടിഞ്ഞത് മൂലമുണ്ടായ സാന്പത്തിക പ്രതിസന്ധി രാജ്യം മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നു അന്താരാഷ്ട്ര നാണയനിധി, ധനകാര്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ, അബ്ദലാഖ് സെൻഹദ്ജി കൂട്ടിച്ചേർത്തു.

അതിനിടെ 2018 അവസാനത്തോടെ വാറ്റ് നടപ്പാക്കുന്നതിന് മന്ത്രാലയം ലക്ഷ്യമിടുന്നതായി ധനകാര്യ മന്ത്രി ഷെയ്ഖ് അഹമ്മദ് ബിൻ മൊഹമ്മദ് അൽ ഖലീഫ അറിയിച്ചു.

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x