
ദുബായ്: പെര്‍മനന്റ് ലേബര്‍ കമ്മിറ്റി ദുബായിലെ ജബല്‍ അലിയില്‍ സംഘടിപ്പിക്കുന്ന തൊഴിലാളി കായിക മേളക്കു തുടക്കമായി. ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി സഹകരിച്ചാണ് കമ്മിറ്റി സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിക്കുന്നത്. മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന കായിക മേളയില്‍ ക്രിക്കറ്റ്, വോളിബോള്‍, നീന്തല്‍, വടംവലി, ബാസ്‌ക്കറ്റ് മ്പോള്‍, ബാഡ്മിന്റണ്‍ ഉള്‍പ്പെടെയുള്ള വിവിധ മത്സരങ്ങള്‍ നടക്കും.
ദുബായിലെ തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശാരീരിക, മാനസിക ഉന്നമനം ലക്ഷ്യമാക്കി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് കായിക മേള സംഘടിപ്പിച്ചുവരുന്നത്. ഇത് രണ്ടാം തവണയാണ് കായിക മേള സംഘടിപ്പിക്കുന്നത്.
ദുബായിലെ തൊഴിലിടങ്ങളില്‍ ജോലി ചെയ്യുന്നവരുടെ ശാരീരിക ഉന്മേഷത്തിനും സന്തോഷങ്ങള്‍ക്കും ഏറെ പ്രധാന്യമാണ് ദുബായ് പെര്‍മനന്റ് ലേബര്‍ കമ്മിറ്റി കല്‍പ്പിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള കായിക മേള സംഘടിപ്പിച്ചു വരുന്നതെന്ന് മേജര്‍ ജനറല്‍ ഉബൈദ് ബിന്‍ സുറൂര്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.