
ദുബായ്: ലോകത്തെ ശക്തമായ പാസ്പോര്‍ട്ടുകളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി യു.എ.ഇ 22 ാം സ്ഥാനത്തെത്തി. നേരത്തെ 25 ാം സ്ഥാനത്തായിരുന്നു യു.എ.ഇ. ഗള്‍ഫ്, മധ്യപൂര്‍വ പ്രദേശങ്ങള്‍, വടക്കന്‍ ആഫ്രിക്കന്‍ മേഖല എന്നിവിടങ്ങളിലെ അറബ് രാജ്യങ്ങളിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് യു.എ.ഇയുടേതാണ്.
പട്ടികയില്‍ ഒന്നാം സ്ഥാനത്ത് സിംഗപ്പൂരും ദക്ഷിണ കൊറിയയുമാണുള്ളത്. ജര്‍മ്മനിയും ജപ്പാനും രണ്ടാം സ്ഥാനം പങ്കിടുമ്പോള്‍ ഡെന്മാര്ക്ക്, സ്വീഡന്, ഫിന്‍ലന്‍ഡ്, ഇറ്റലി, ഫ്രാന്‍സ്, സ്പെയിന് തുടങ്ങിയ രാജ്യങ്ങള്‍ മൂന്നാം സ്ഥാനം പങ്കിടുന്നു. സിംഗപ്പൂര്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 162 രാജ്യങ്ങളില്‍ വിസ-ഫ്രീ പ്രവേശനം അനുവദിക്കുന്നുണ്ട്. യു.എ.ഇ പാസ്പോര്‍ട്ട് വാഹകര്‍ക്ക് 138 രാജ്യങ്ങളില്‍ വിസ-ഫ്രീയായി പ്രവേശിക്കാം.
ഗള്‍ഫ് രാജ്യങ്ങളില്‍ കുവൈത്ത് 49ാം സ്ഥാനത്താണ്. സൗദി അറേബ്യ 60ാം സ്ഥാനത്തും. പട്ടികയില്‍ ഇന്ത്യ 73ാം സ്ഥാനത്താണ്. ഇന്ത്യയ്ക്കൊപ്പം സെനഗലും ഹെയ്ത്തിയും 73ാം സ്ഥാനത്തുണ്ട്. പാക്കിസ്ഥാന്റെ റാങ്ക് 94 ആണ്. ഇന്ത്യന്‍ പാസ്പോര്‍ട്ട് വാഹകര്‍ക്ക് 57 രാജ്യങ്ങളില്‍ വിസ-രഹിത പ്രവേശനം ലഭിക്കും. പാക്കിസ്ഥാന് പാസ്പോര്‍ട്ട് വാഹകര്‍ക്ക് 30 രാജ്യങ്ങളിലാണ് വിസ-രഹിത പ്രവേശനം ലഭിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.