
ദുബായ്: മൂല്യവര്‍ധിത നികുതി (വാറ്റ്) രജിസ്റ്റര്‍ ചെയ്യാത്തതിന്റെ പേരിലുള്ള പിഴ ഏപ്രില്‍ 30വരെ ഈടാക്കില്ലെന്ന് ഫെഡറല്‍ ടാക്സ് അതോറിറ്റി(എഫ്ടിഎ). എന്നാല്‍ ഏപ്രില്‍ 30നകം റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പിഴ നല്‍കണം. ഇതോടെ വാറ്റ് രജിസ്റ്റര്‍ ചെയ്യാത്ത ഒട്ടേറെ ഇടത്തരം ചെറുകിട കമ്പനികള്‍ക്ക് പുതിയ തീരുമാനം അനുഗ്രഹമായി. നേരത്തെ ഡിസംബര്‍ നാലിനകം റജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അഡ്മിനിസ്ട്രേറ്റീവ് പിഴ നല്‍കണമെന്നായിരുന്നു എഫ്ടിഎ അറിയിച്ചിരുന്നത്.
ഫെഡറല്‍ നിയമം ഏഴ്, 2017 പ്രകാരം, നിര്‍ദിഷ്ട സമയപരിധിക്കുള്ളില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ 20,000 ദിര്‍ഹമാണു പിഴ. ഇതുവരെ 2,60,000 കമ്പനികള്‍ റജിസ്റ്റര്‍ ചെയ്തെന്നാണ് വിവരം. 3,75,000 ദിര്‍ഹത്തില്‍ കൂടുതല്‍ വാര്‍ഷിക വരുമാനമുള്ളവര്‍ വാറ്റ് റജിസ്റ്റര്‍ ചെയ്യണമെന്നാണ് എഫ്ടിഎ നിര്‍ദേശം. എന്നാല്‍ ഇതുവരെ റജിസ്റ്റര്‍ ചെയ്യാത്തവര്‍ വേഗം റജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശവും എഫ്ടിഎ നല്കി.
ഇടത്തരം ചെറുകിട കമ്പനികള്‍ക്കും റജിസ്ട്രേഷനുള്ള നടപടി വൈകിപ്പിച്ച ചില ഫ്രീസോണ്‍ കമ്പനികള്‍ക്കും പിഴ ഈടാക്കുന്നതു സംബന്ധിച്ച സമയപരിധി നീട്ടിയത് അനുഗ്രഹമാകും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.