
ദുബായ്: ദുബായില്‍ പൊതുസേവനങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ഫീസ് മൂന്നു വര്‍ഷത്തേക്കു വര്‍ധിപ്പിക്കില്ല. പുതിയ തീരുമാനം ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും ആണ് അറിയിച്ചത്. ഫെഡറല്‍ സര്‍ക്കാര്‍ സേവന നിരക്കു വര്‍ധനക്ക് മൂന്നു വര്‍ഷത്തേക്ക് നിരോധം ഏര്‍പ്പെടുത്തിയത് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും ആണ്. ഇതിന്റെ തുടര്‍ച്ചയെന്ന നിലക്കാണ് ദുബായിലും തീരുമാനം നടപ്പാക്കുന്നതെന്ന് ശൈഖ് ഹംദാന്‍ ട്വിറ്ററില്‍ കുറിച്ചു.
ദുബായിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമം മുന്‍നിര്‍ത്തിയാണ് തീരുമാനം. വാണിജ്യ- വ്യവസായ മേഖലകളെ സഹായിക്കാനും കൂടുതല്‍ വിദേശനിക്ഷേപം ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണിത്. സേവന നിരക്കുകള്‍ അടിക്കടി ഉയരുന്നത് പല സംരംഭകര്‍ക്കും പ്രയാസം സൃഷ്ടിക്കുമെന്ന തിരിച്ചറിവിന്റെ കൂടി അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.