
കുവൈറ്റ് സിറ്റി: കുവൈറ്റ് ഓയിൽ കമ്പനിയിൽ 1000 ദീനാറിന് മുകളിൽ ശമ്പളം വാങ്ങുന്നവരിൽ അധികവും ഇന്ത്യക്കാരെന്നു കണക്കുകൾ. 1000 ദീനാറിന് മുകളിൽ ശമ്പളം വാങ്ങുന്ന 1000ത്തോളം ഉദ്യോഗസ്ഥരുള്ളതിൽ 570 പേർ ഇന്ത്യക്കാരാണ്. ഉയർന്ന ശമ്പളം വാങ്ങുന്നവരിൽ 102 ഈജിപ്തുകാരും 40 കനേഡിയൻ പൗരന്മാരും 35 ഫിലിപ്പീനോകളും ഉൾപ്പെടും.
പാർലമെൻറംഗത്തിെൻറ സബ്മിഷന് മറുപടിയായി കുവൈത്ത് പെട്രോളിയം മന്ത്രി ബഖീത്ത് അൽ റഷീദ് ആണ് ഇക്കാര്യം അറിയിച്ചത്. ശമ്പളത്തിന് പുറമെ ഫാമിലി വിമാന ടിക്കറ്റ്, ഹൗസിങ് അലവൻസ് ആരോഗ്യപരിരക്ഷ, വാഹനം, മക്കളുടെ വിദ്യാഭ്യാസത്തിനുള്ള ആനുകൂല്യം എന്നിവ ഇവർക്ക് നൽകുന്നുണ്ടെന്നും മന്ത്രി വെളിപ്പെടുത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.