
ദുബായ്: ലോകത്തെ ഏറ്റവും വലിയ ഷോപ്പിങ് മാളായ ദുബായ് മാളില്‍ ഇനി ഷോപ്പിങിനിടെ ഉറങ്ങുന്നതിനും സൗകര്യം. ഷോപ്പിങിനിടെ ഒന്ന് മയങ്ങണമെന്ന് തോന്നുന്നവര്‍ക്കായാണ് ദുബായ് മാളില്‍ സ്ലീപ് പോഡ് ലോഞ്ചുകള്‍ ഒരുക്കുന്നത്. പണമടച്ചാല്‍ ഒരാള്‍ക്ക് കിടക്കാവുന്ന കൊച്ചുകിടപ്പുമുറികള് മണിക്കൂര്‍ അടിസ്ഥാനത്തില്‍ വാടകയ്ക്ക് നല്‍കാനാണ് പദ്ധതി.
അബൂദബി വിമാനത്താവളമടക്കം ചില വിമാനത്താവളങ്ങളില്‍ ഇത്തരം സൗകര്യം നിലവിലുണ്ട്. കിടന്ന് പോഡിന്റെ വാതിലടച്ചാല്‍ പുറത്തുനിന്നുള്ള ശബ്ദവും ബഹളുമൊന്നും ശല്യമാകാതെ ഉറങ്ങാമെന്നതാണ് ഇതിന്റെ പ്രത്യേകത. 40 ദിര്‍ഹം അഥവാ 680 രൂപയോളമാണ് ആദ്യ മണിക്കൂറിന് നിരക്ക്. 10 ദിര്‍ഹം അധികം നല്കിയാല് തലയണയും കിട്ടും. രണ്ട് മണിക്കൂറിന് 75 ദിര്‍ഹവും, മൂന്ന് മണിക്കൂറിന് 95 ദിര്‍ഹവും ഈടാക്കും. പിന്നീടുള്ള ഓരോ മണിക്കൂറിനും 20 ദിര്‍ഹവും കിടപ്പുലോഞ്ചിന് വാടക നല്‍കണം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.