Currency

ഷാര്‍ജയില്‍ ചരിത്രം കുറിച്ച് സിവില്‍ ഡിഫന്‍സിലും വനിതകള്‍

സ്വന്തം ലേഖകന്‍Saturday, March 10, 2018 4:04 pm

ഷാര്‍ജ: അഗ്‌നിശമനസേനാ വിഭാഗത്തില്‍ ഇനി മുതല്‍ വനിതകളെ നിയമിക്കാന്‍ യുഎഇ തീരുമാനിച്ചു. മയിസ അലി ആല്‍ കത്ബി, നോറ ഉസ്മാന്‍ ആല്‍ ഗാഫ്‌ലി എന്നീ രണ്ട് യു.എ.ഇ വനിതകളാണ് ഈ മേഖലയില്‍ പുതിയ ചരിത്രം കുറിച്ചത്. രണ്ടു പേരും ഷാര്‍ജയില്‍ നിന്നുളളവര്‍. അന്താരാഷ്ട്ര വനിതാദിനത്തില്‍ അഗ്‌നിശമന സേനയുടെ അംഗവസ്ത്രം അണിയാനുള്ള അവസരമാണ് ഇരുവരെയും തേടിയെത്തിയത്.

സിവില്‍ ഡിഫന്‍സ് മേഖലയില്‍ കൂടി സ്ത്രീകളുടെ പങ്കാളിത്തം ഉണ്ടാകുന്നത് ആഹ്ലാദത്തോടെയാണ് എല്ലാവരും നോക്കി കാണുന്നത്. വനിതകളെ മുന്‍നിരയില്‍ എത്തിക്കാന്‍ എന്നും മുന്നില്‍ നിന്ന ആളാണ് യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹിയാന്‍.

150 സ്ത്രീകളാണ് സിവില്‍ ഡിഫന്‍സില്‍ ചേരാന്‍ അപേക്ഷ നല്‍കിയത്. ഇതില്‍ നിന്ന് 15 പേരാണ് തെരഞ്ഞെടുക്കപ്പെട്ടതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി ഖമീസ് ആല്‍ നഖ്ബി പറഞ്ഞു. ആറ് മാസത്തെ പ്രാഥമിക പരിശീലനത്തിന് ശേഷം കായികം, ഷൂട്ടിങ്, വേനല്‍കാല പരിശീലനം എന്നിവക്ക് പുറമെ സിവില്‍ ഡിഫന്‍സ് നിയമങ്ങളെ കുറിച്ചുള്ള സമഗ്ര പഠനവും നടക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x