
ദുബായ്: ദുബായിലെ 21.4% റസ്റ്ററന്റുകളുടെ ഉടമകളില്‍ കൂടുതലും ഇന്ത്യന്‍ വനിതകളാണെന്ന് സാമ്പത്തിക മന്ത്രാലയം. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ റസ്റ്ററന്റുകളുടെയും കോഫി ഷോപ്പുകളുടെയും എണ്ണത്തിലും വര്‍ധനയുണ്ടായി. റസ്റ്ററന്റുകളുടെ എണ്ണത്തില്‍ 20% വര്‍ധനയാണ് ഉണ്ടായത്. ഈ രംഗത്തു പാകിസ്താന്‍, ഈജിപ്ഷ്യന്‍ വനിതകളും സജീവമാണ്.
വിനോദ സഞ്ചാര മേഖലയിലെ ഉണര്‍വും ജനവാസം കൂടിയതുമാണ് ലഘുഭോജനശാലകള്‍ കൂടാന്‍ കാരണമായത്. ബുര്‍ജ് ഖലീഫ മേഖലയില്‍ മാത്രം 433 കോഫി ഷോപ്പുകളുണ്ട്. ഇന്ത്യന്‍ കുടുംബങ്ങള്‍ കൂടുതല്‍ താമസിക്കുന്ന കരാമയാണു റസ്റ്ററന്റുകളുടെ എണ്ണത്തില്‍ രണ്ടാമത്. 274 സ്ഥാപനങ്ങള്‍ കരാമയിലുണ്ട്.
ഇയാല്‍ നാസര്‍, ബര്‍ഷ ഒന്ന്, ജുമൈറ, മുറഖബാദ് എന്നിവയാണു റസ്റ്ററന്റുകള്‍ കൂടുതലുള്ള മറ്റു മേഖലകള്‍. കുടുംബത്തോടൊപ്പം റസ്റ്ററന്റുകളില്‍ എത്തുന്നവരുടെ എണ്ണത്തിലും വ്യത്യാസമുണ്ടായി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.