
ദുബായ്: ദുബായ് മെട്രോയുടെ റൂട്ട് 2020ന്റെ ടണല്‍ ജോലികള്‍ 50 ശതമാനം പൂര്‍ത്തിയായി. റോഡ്- ഗതാഗത അതോറിറ്റി ഡയറക്ടര്‍ ജനറലും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ മതാര്‍ ആല്‍ തായറാണ് ഇക്കാര്യം അറിയിച്ചത്. 3.2 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് റൂട്ടില്‍ ടണലുകളുണ്ടാവുക. 12 മീറ്റര്‍ മുതല്‍ 36 മീറ്റര്‍ വരെ താഴ്ചയിലാണ് ടണലുകള്‍ നിര്‍മിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലാണ് തുരങ്ക നിര്‍മ്മാണം തുടങ്ങിയത്. അല്‍ഫുര്‍ജാനില്‍ തുടങ്ങിയ തുരങ്ക നിര്‍മ്മാണം കഴിഞ്ഞമാസം ജുമൈറ ഗോള്‍ഫ് എസ്‌റ്റേറ്റ് വരെയെത്തിയിരുന്നു.
നഖീല്‍ ഹര്‍ബറില്‍നിന്നും ടവര്‍ സ്‌റ്റേഷനില്‍നിന്നും എക്‌സ്‌പോ സൈറ്റിലേക്കുള്ള 15 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ നിര്‍മിക്കുന്ന റൂട്ട് 2020ന്റെ പരിശോധനക്ക് എത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ടണലുകളുടെ നിര്‍മാണം ഈ വര്‍ഷം ഡിസംബറോടെ പൂര്‍ത്തിയാകും. സ്‌റ്റേഷനുകളുടെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്. നാല് മുതല്‍ 42 ശതമാനം വരെയാണ് പല സ്‌റ്റേഷനുകളുടെയും നിര്‍മാണം പുരോഗമിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.