
ദുബായ്: യുഎഇയില്‍ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നാലായിരം സ്വദേശികള്‍ക്ക് നിയമനം നല്കുന്ന പദ്ധതികള്‍ക്ക് രൂപം നല്കി. 100 ദിവസത്തിനുള്ളില്‍ നിയമനം നല്‍കാനാണ് തീരുമാനം. സ്വദേശിവത്കരണ, മനുഷ്യശേഷി മന്ത്രി നാസര്‍ താനി അല്‍ ഹമേലിയാണ് ഇക്കാര്യം അറിയിച്ചത്. വിവിധ മേഖലകളെ ഏകോപിപ്പിച്ചാണ് സ്വദേശിവത്കരണം യാഥാര്‍ഥ്യമാകേണ്ടത്. ഇത്തിസലാത്ത്, വിവരസാങ്കേതികം, വ്യോമമേഖല, റിയല്‍ എസ്റ്റേറ്റ് എന്നീ മേഖലകള്‍ ഒത്തൊരുമിച്ചാണ് സ്വദേശികളായ യുവതീ യുവാക്കള്‍ക്ക് നിയമനം നല്‍കുന്നത്.
വിഷന്‍ 2021ന്റെ ഭാഗമായാണ് സ്വകാര്യ മേഖലയിലെ വിവിധ രംഗങ്ങളില്‍ സ്വദേശിവല്‍ക്കരണം പ്രാബല്യത്തിലാക്കുന്നത്. ഫെഡറല്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളും ഫ്രീസോണ്‍ മേഖലയിലെ സ്ഥാപനങ്ങളും യോഗ്യരായ ഉദ്യോഗാര്‍ഥികളെ കണ്ടെത്തി സ്ഥാപനങ്ങളില്‍ നിയമനം നല്‍കും. യുഎഇയിലെ സജീവ മേഖലകളില്‍ ഒന്നായ ധനകാര്യമേഖലകളിലെ നിയമനങ്ങളും പ്രധാന ലക്ഷ്യമാണ്. സ്വകാര്യമേഖലകളില്‍ നിയമനം നല്‍കുന്നതിനും സ്വദേശികളെ ആകര്‍ഷിക്കുന്നതിനുമായി സംഘടിപ്പിച്ച ‘ലേബര്‍ ഓപ്പണ്‍ ഹൗസി’ല്‍ ഉദ്യോഗാര്‍ഥികള്‍ വ്യക്തിവിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലര്‍ക്ക് നിയമനത്തിന് മുന്നോടിയായുള്ള ഓഫര്‍ ലെറ്റര്‍ നല്‍കുകയും ചെയ്തു.
സ്വകാര്യമേഖലയില്‍ തൊഴില്‍ ചെയ്യുന്നതിന്റെ പ്രാധാന്യവും തൊഴില്‍സംബന്ധമായ അവബോധവും സൃഷ്ടിക്കുന്നതിനുമായി സ്വദേശിരക്ഷിതാക്കള്‍ക്ക് ശില്പശാലകള് സംഘടിപ്പിക്കാനും മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. സ്വദേശിവത്കരണം നടപ്പാക്കുന്നതിനായി സ്വകാര്യ മേഖലകളിലെ മാനേജര്‍മാരെ ഉള്‍പ്പെടുത്തി മന്ത്രാലയം സ്വദേശിവത്കരണ ക്ലബ്ബുകള്‍ രൂപീകരിച്ചിട്ടുണ്ട്. ഇതില്‍ അംഗങ്ങള്‍ ആകുന്ന കമ്പനികള്‍ക്ക് ഫീസ് ഇളവുകള്‍ അടക്കമുള്ള ഒട്ടേറെ ആനുകൂല്യങ്ങള്‍ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.