Currency

ദുബായില്‍ സ്മാര്‍ട് നമ്പര്‍പ്ലേറ്റുകളുടെ പരീക്ഷണം തുടങ്ങി

സ്വന്തം ലേഖകന്‍Friday, March 16, 2018 7:38 am

ദുബായ്: സ്മാര്‍ട് നമ്പര്‍പ്ലേറ്റുകളുടെ പരീക്ഷണം ദുബായില്‍ തുടങ്ങി. വാഹനങ്ങള്‍ വ്യാപകമായ കാലം മുതല്‍ ഇന്ന് വരെ കണ്ടുവന്നിരുന്ന നമ്പര്‍പ്ലേറ്റുകള്‍ക്ക് പകരം പകരം സ്മാര്‍ട് നമ്പര്‍ പ്ലേറ്റുകളാണ് ദുബൈ ആര്‍.ടി.എ. അവതരിപ്പിച്ചിരിക്കുന്നത്. നമ്പര്‍ പ്ലേറ്റ് മാറാതെ തന്നെ അതിലെ നമ്പര്‍, ഡിസൈന്‍, മറ്റ് വിവരങ്ങള്‍ എന്നിവ ഡിജിറ്റലായി മാറ്റാനാവുന്നതാണ് സ്മാര്‍ട് നമ്പര്‍പ്ലേറ്റുകള്‍. വിവിധ സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ വകുപ്പുകളുമായി വാഹനത്തെ ബന്ധിപ്പിക്കുന്നതും സ്മാര്‍ട് നമ്പര്‍പ്ലേറ്റായിരിക്കുമെന്ന് ആര്‍.ടി.എയുടെ ലൈസന്‍സിങ് അതോറിറ്റി സി.ഇ.ഒ. അബ്ദുല്ല യൂസഫ് അല്‍ അലി പറഞ്ഞു.

ദുബായിയെ ലോകത്തെ ഏറ്റവും സ്മാര്‍ട്ടായ നഗരമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കേന്ദ്രീകൃത സംവിധാനത്തിലൂടെ നിയന്ത്രിക്കാന്‍ പറ്റുന്നവയാണ് ഇത്തരം നമ്പര്‍പ്ലേറ്റുകള്‍. അപകട ഘട്ടങ്ങളില്‍ മുന്നറിയിപ്പ് സന്ദേശങ്ങളും മറ്റും ഇതില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയും. കാമറയുടെ സഹായമില്ലാതെ റോഡുകളിലെ ഗതാഗതക്കുരുക്ക് മനസിലാക്കാനും വിവിധ സ്മാര്‍ട് ഉപകരണങ്ങളുമായി ഇതിലെ വിവരങ്ങള്‍ പങ്കുവെക്കാനും കഴിയും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x