Currency

സൗദിയില്‍ വിസിറ്റ് വിസ പുതുക്കാന്‍ ഇന്‍ഷുറന്‍സ് ആവശ്യമില്ല

സ്വന്തം ലേഖകന്‍Saturday, March 17, 2018 10:15 am

ജിദ്ദ: സന്ദര്‍ശക വിസയില്‍ സൗദിയിലെത്തുന്ന കുടുംബാംഗങ്ങളുടെ വിസാ കാലാവധി നീട്ടാന്‍ ഇന്‍ഷുറന്‍സ് ആവശ്യമില്ലെന്ന് ജവാസാത്ത് അറിയിച്ചു. വിസ സ്റ്റാമ്പ് ചെയ്യാന്‍ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍ സൗദിയിലെത്തിതിന് ശേഷം കാലാവധി നീട്ടുന്നതിന് ഇന്‍ഷുറന്‍സ് ആവശ്യമില്ലെന്നാണ് ജവാസാത്ത് അറിയിച്ചിരിക്കുന്നത്. തുടക്കത്തില്‍ സന്ദര്‍ശക വിസ പുതുക്കാന്‍ ഇന്‍ഷുറന്‍സ് ആവശ്യമായിരുന്നില്ലെങ്കിലും ഇടക്കാലത്ത് ഇത് നിര്‍ബന്ധമാക്കിയിരുന്നു.

വിദേശ രാജ്യങ്ങളിലെ എംബസികളില്‍ നിന്നും ഒരു മാസം, മൂന്ന് മാസം എന്നിങ്ങനെയാണ് സന്ദര്‍ശക വിസയടിക്കാറുള്ളത്. സൗദിയിലെത്തിയ ശേഷം അബ്ശിര്‍ വഴി പുതുക്കുകയാണ് പതിവ്. ഇന്‍ഷുറന്‍സ് ഇല്ലെന്ന കാരണത്താല്‍ നേരത്തെ പലര്‍ക്കും അബ്ശിര്‍ വഴി വിസ പുതുക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം വിസ കാലാവധി നീട്ടാന്‍ ഇന്‍ഷുറന്‍സ് ആവശ്യമില്ലെന്നാണ് ജവാസത്ത് ട്വിറ്ററില്‍ അറിയിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x