Currency

ലഹരി മരുന്നുകളുടെ പ്രചാരണം; 118 വെബ് സൈറ്റുകള്‍ പൂട്ടിച്ച് ദുബായ് പോലീസ്

സ്വന്തം ലേഖകന്‍Saturday, March 17, 2018 10:50 am

ദുബായ്: ലഹരി മരുന്നുകളുടെ പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന 118 വെബ് സൈറ്റുകള്‍ പൂട്ടിച്ച് ദുബായ് പോലീസിന്റെ ലഹരി വിരുദ്ധ വിഭാഗം. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ഇത്തരത്തില്‍ ഇലക്ട്രോണിക് പട്രോളിങ് ഉപയോഗിച്ച് നൂറിലധികം വെബ്‌സൈറ്റുകള്‍ നിരോധിച്ചെന്നും ഈ വര്‍ഷം 18 സൈറ്റുകള്‍ തടഞ്ഞുവെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ ഈദ് മുഹമ്മദ് താനി ഹാര്‍ബ് പറഞ്ഞു.

മയക്കുമരുന്ന് കണ്ടെത്താന്‍, സ്മാര്‍ട്ട് നോസ്, മെറ്റീരിയല്‍ സ്‌പെക്ട്രോസ്‌കോപി ആന്‍ഡ് ഇന്റലിജന്‍സ് ലബോറട്ടറി എന്നിവ ഉള്‍പ്പെടെ മൂന്നു സ്മാര്‍ട്ട് പ്രോജക്ടുകളാണ് ദുബായ് പോലീസ് ഉപയോഗിക്കുന്നതെന്ന് കെമിക്കല്‍ എവിഡന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ വിദഗ്ദ്ധരായ സലാമീ ബിന്‍ ഘലൈതാ അല്‍ മുഹൈറി ഐഷ അലി ബിന്‍ തമീം എന്നിവര്‍ വെളിപ്പെടുത്തി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x