
ദുബായ്: ഹെവി വെഹിക്കിള്‍സ് ലൈസന്‍സ് (എച്ച്എംവി) നല്‍കുന്നതിനുള്ള നിയമങ്ങള്‍ക്ക് മാറ്റം വരുത്താന്‍ ഒരുങ്ങി ദുബായ് റോഡ് ട്രാന്‍സ്പോര്‍ട് അതോറിട്ടി. സുരക്ഷാ മാനദണ്ഡങ്ങള്‍ മുന്‍ നിര്‍ത്തിയാണ് അതോറിട്ടിയുടെ തീരുമാനം. എച്ച്എംവി ലൈസന്‍സിനായി അപേക്ഷിക്കുന്നവരുടെ കുറഞ്ഞ പ്രായ പരിധി 20 മുതല്‍ 21 എന്നതിലേക്ക് മാറ്റുന്നത് പരിഗണയില്‍ ഉണ്ടെന്ന് മുതിര്‍ന്ന ആര്‍ടിഎ ഉദ്യോഗസ്ഥന് ട്രക്ക് ട്രെയിലര്‍ പറഞ്ഞു. രാജ്യത്ത് ട്രക്ക് അപകടങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ലൈസന്‍സ് നല്കുന്നതില് പുതിയ നിയമ വ്യവസ്ഥകള്‍ നടപ്പാക്കന്‍ ഒരുങ്ങുന്നത്.
ഇനി മുതല്‍ പുതുതായി എച്ച്എംവി ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ക്ക് പുതിയ പരിശീലന ക്ലാസുകള്‍ കര്‍ശനമാക്കും. എല്‍എംവി(ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍) ലൈസന്‍സ് നേടിയവര്‍ക്ക് മാത്രമേ എച്ച്എംവി ലൈസന്‍സിനു അപേക്ഷിക്കാന്‍ സാധിക്കു എന്ന നിയമം പരിഗണനയില്‍ ഉണ്ടെന്നും ആര്‍ടിഎ ഡയറക്ടര്‍ ആരിഫ് അബ്ദുല്‍കിരിം അല്‍മലിക് പറഞ്ഞു.
നിലവില്‍ 20 വയസ് പ്രായമായ ഒരാള്‍ക്ക് എല്‍എംവി ലൈസന്‍സ് ഇല്ലാതെ നേരിട്ട് തന്നെ എച്ച്എംവി ലൈസന്‍സിന് അപേക്ഷിക്കാന്‍ സാധിക്കും. ഇതിനാണ് മാറ്റം കൊണ്ട് വരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.