അടുത്ത വർഷം അവസാനത്തോടെ അഡ്ലെയ്ഡിലെ ആരോഗ്യമേഖലയിൽ സേവനമനുഷ്ടിക്കുന്ന 240 ഓളം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്ന് സർക്കാർ അനുബന്ധ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.
അഡ്ലെയ്ഡ്: അടുത്ത വർഷം അവസാനത്തോടെ അഡ്ലെയ്ഡിലെ ആരോഗ്യമേഖലയിൽ സേവനമനുഷ്ടിക്കുന്ന 240 ഓളം ജീവനക്കാർക്ക് തൊഴിൽ നഷ്ടമാകുമെന്ന് സർക്കാർ അനുബന്ധ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി. ആരോഗ്യനയത്തിൽ മാറ്റം വരത്തുന്നതിന്റെ ഭാഗമായി അടുത്ത വർഷം സെപ്തംബറോടെ അഡ്ലെയ്ഡിലെ ആശുപത്രികളിൽ നിന്നും നൂറിലധികം ബെഡുകൾ നീക്കം ചെയ്യുമെന്ന് ആരോഗ്യമന്ത്രി ജാക്ക് സ്നെല്ലിങ് അറിയിച്ചിട്ടുമുണ്ട്.
തൊഴിൽ നഷ്ടപ്പെടുന്നവരിൽ ഇരുന്നൂറോളം പേർ നേഴ്സായി സേവനമനുഷ്ടിക്കുന്നവർ ആയിരിക്കും. മാനേജ്മെന്റ് സെക്ഷനിൽ തൊഴിലെടുക്കുന്ന 40 പേർക്കുമാണു തൊഴിൽ നഷ്ടമാകുക. അതേസമയം തൊഴിൽ നഷ്ടപ്പെടുമെന്ന് ഏറെക്കുറെ ഉറപ്പായ ജീവനക്കാൻ ഇതിനെ നിയമപരമായി നേരിടുമെന്ന് അറിയിച്ചിട്ടുണ്ട്. തസ്തികകൾ വെട്ടിക്കുറയ്ക്കുന്ന ആരോഗ്യ സേവന രംഗത്തെ സാരമായി ബാധിക്കുമെന്ന് ഇതിനോടകം വിമർശനവും ഉയർന്നിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.