
ഷാര്‍ജ: മൃതദേഹം തൂക്കിനോക്കി നിരക്കു നിശ്ചയിക്കാതെ ഇന്ത്യയില്‍ എവിടേക്കും കൊണ്ടുപോകാന്‍ എയര്‍ അറേബ്യ സംവിധാനമൊരുക്കി. ഇന്ത്യയില്‍ എവിടേക്കും 1100 ദിര്‍ഹത്തിനാണ് (ഏകദേശം 20,000 രൂപ) മൃതദേഹം കൊണ്ടുപോകാന്‍ എയര്‍ അറേബ്യ സംവിധാനമൊരുക്കിയിരിക്കുന്നത്. തീരുമാനം നടപ്പാക്കുന്ന ആദ്യ വിമാനക്കമ്പനിയാണ് എയര്‍ അറേബ്യ.
ഷാര്‍ജ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ അറേബ്യ ഷാര്‍ജ വിമാനത്താവളത്തില്‍ നിന്ന് കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സെക്ടറുകളിലേക്കും സര്‍വീസ് നടത്തുന്നുണ്ട്. യുഎഇയില്‍ നിന്ന് ദിവസവും രണ്ടു മുതല്‍ അഞ്ചുവരെ മൃതദേഹങ്ങള്‍ ഇന്ത്യയിലേക്കു കൊണ്ടുപോകുന്നതായാണു കണക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.