
ദുബായ്: അന്താരാഷ്ട്ര സന്തോഷ ദിനത്തില്‍ ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരുടെ പാസ്പോര്‍ട്ടുകളില്‍ ചിരിക്കുന്ന മുഖം പതിഞ്ഞു. പാസ്പോര്‍ട്ടിലെ സ്റ്റാംപില്‍ ചിരിമുദ്രയ്ക്കൊപ്പം ‘യുഎഇയിലേക്കു സ്വാഗതം’ എന്ന വാചകവും സന്ദര്‍ശകരെ വരവേറ്റു. ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങിയ നൂറു യാത്രക്കാര്‍ക്ക് സൗജന്യ ടാക്സി യാത്രയ്ക്കും അവസരം ലഭിച്ചു.
യുഎഇയില്‍ സന്തോഷദിനത്തോടനുബന്ധിച്ചു വൈവിധ്യമാര്‍ന്ന പരിപാടികളാണ് അരങ്ങേറിയത്. മാള്‍ ഓഫ് ദി എമിറേറ്റ്സ്, ബുര്‍ജ്മാന്‍, യൂണിയന്‍ സ്‌ക്വയര്‍, അല്‍ റാസ്, റാഷിദിയ, ദുബായ് മാള്‍, ജെഎല്‍ടി, ജാഫ് ലിയ തുടങ്ങിയ സ്റ്റേഷനുകളില്‍ ചിരിമുദ്രകള്‍ പതിച്ച ബസുകളും ടാക്സികളും യാത്രക്കാരെ വരവേറ്റു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.