
മിസ്സിസ്സിപ്പി: പതിനഞ്ച് ആഴ്ച വളര്‍ച്ചയെത്തിയ ഭ്രൂണഹത്യ നിരോധിക്കുന്നത് സംബന്ധിച്ച ബില്ലില്‍ മിസ്സിസ്സിപ്പി റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ഫീല്‍ ബ്രയാന്‍ ഒപ്പുവെച്ചു. നിലവിൽ യുഎസിൽ കര്‍ശനമായ ഭ്രൂണഹത്യ വിരുദ്ധ നിയമങ്ങള്‍ നിലവിലുള്ള സംസ്ഥാനമാണ് മിസ്സിസ്സിപ്പി. പുതിയ തീരുമാനത്തോടെ എല്ലാ ഗര്‍ഭഛിദ്ര ക്ലിനിക്കുകളും അടച്ചുപൂട്ടും.
ഇതുവരെ 20 ആഴ്ച വരെയുള്ള ഭ്രൂണഹത്യയ്ക്കായിരുന്നു നിരോധനം. ഇതാണ് ഇപ്പോള്‍ അത് 15 ആഴ്ചയാക്കി കുറച്ചത്. സംസ്ഥാന ഹൗസിലും സെനറ്റിലും നിയന്ത്രണമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് ഭ്രൂണഹത്യ നിരോധന നിയമത്തിനു അംഗീകാരം നൽകിയത്.
സെനറ്റില്‍ 14 നെതിരെ 35 നും ഹൗസില്‍ 34 നെതിരെ 76 വോട്ടുകള്‍ക്കാണ് ബില്‍ പാസ്സായത്. അതേസ്മയം ഗവര്‍ണര്‍ ബില്ലില്‍ ഒപ്പിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ബില്ലിനെ ചോദ്യം ചെയ്്ത് ഫെഡറല്‍ കോടതിയില്‍ ലൊസ്യൂട്ട് ഫയല്‍ ചെയ്യുകയുണ്ടായി. ഇതേതുടർന്നു നിരോധനത്തിനു കോടതി താൽക്കാലിക വിലക്കേർപ്പെടൂത്തി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.