Currency

എയര്‍പോര്‍ട്ട് റോഡില്‍ പുതിയ മേല്‍പ്പാലം

സ്വന്തം ലേഖകന്‍Thursday, March 22, 2018 11:10 am

ദുബായ്: ദുബായ് എയര്‍പോര്‍ട്ട് റോഡിലെ പുതിയ മേല്‍പ്പാലം വെള്ളിയാഴ്ച തുറക്കും. റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍.ടി.എ.)യാണ് ഇക്കാര്യം അറിയിച്ചത്. മരക്കേച് റോഡിലെ മൂന്ന് ലൈനുകളുള്ള മേല്‍പ്പാലം ഖവനീജില്‍നിന്നും മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ നിന്നും ദേരയിലേക്ക് പോകുന്നവരുടെ യാത്ര എളുപ്പമാക്കും.

എന്നാല്‍ ഇതിനു സമാന്തരമായി ദേരയില്‍ നിന്നും ഖവനീജിലേക്കും മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കുമുള്ള പാലം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനായി താത്കാലികമായി അടയ്ക്കുമെന്നും ആര്‍.ടി.എ. അധികൃതര്‍ അറിയിച്ചു. ഈ മാസം 30 നു പാലം ഗതാഗതത്തിനായി തുറക്കും. മരക്കേച് ഇന്റര്‍ചെയ്ഞ്ചില്‍നിന്ന് ടെര്‍മിനല്‍ മൂന്നിലേക്കുള്ള മേല്‍പ്പാലം ഏപ്രില്‍ അവസാനം തുറക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x