
ഷാര്‍ജ: അല്ലമാ ബില്‍ കലം പദ്ധതിയുടെ ഭാഗമായി 1700 അനാഥ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം ഒരുക്കുന്ന വിപുലമായ പദ്ധതി ഷാര്‍ജ പ്രഖ്യാപിച്ചു. പൊലീസ്, ചാരിറ്റി ഹൗസ്, ഷാര്‍ജ മീഡിയാ കോര്‍പറേഷന്‍ എന്നിവയുടെ സഹകരണത്തോടെ ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ കാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പദ്ധതി നടപ്പാക്കുക.
ഷാര്‍ജ സോഷ്യല്‍ എംപവര്‍മെന്റ് ഫൗണ്ടേഷനാണ് ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തിയത്. സമൂഹത്തിലെ ഉന്നതരും കോര്‍പറേറ്റ് കമ്പനികളും പദ്ധതിക്ക് പിന്തുണ നല്‍കും. ജീവകാരുണ്യ മേഖലയില്‍ സജീവ ഇടപെടല്‍ ലക്ഷ്യം വെച്ചു കൊണ്ടുള്ള പദ്ധതി വിദ്യാഭ്യാസത്തിന്റെ ജനകീയവത്കരണം കൂടിയാണ് ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.