Currency

പടിഞ്ഞാറന്‍ മേഖലയില്‍ ശക്തമായ പൊടിക്കാറ്റ്; ഗതാഗതം തടസപ്പെട്ടു

സ്വന്തം ലേഖകന്‍Friday, March 30, 2018 11:49 am

ജിദ്ദ: രാജ്യത്തെ വിവിധ മേഖലകളില്‍ ഇന്നലെ ശക്തമായ പൊടിക്കാറ്റ് വീശി. വടക്ക് പടിഞ്ഞാറന്‍ മേഖലകളിലാണ് കൂടുതല്‍ ആഘാതമുണ്ടായത്. ഇതിനൊപ്പം ചൂടും വര്‍ധിച്ചു. പല റോഡുകളിലും ദൂരക്കാഴ്ച കുറഞ്ഞതിനെ തുടര്‍ന്ന് ജിദ്ദ- മക്ക എക്‌സ്പ്രസ് റോഡില്‍ 12 ലേറെ വാഹനങ്ങള്‍ കൂട്ടിയിച്ചു. അപകടത്തെ തുടര്‍ന്ന് 15 മിനിറ്റോളം ഗതാഗതം തടസ്സപ്പെട്ടു. പൊലീസെത്തി ബദല്‍ സംവിധാനം ഉണ്ടാക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

പൊടിക്കാറ്റ് വ്യോമഗതാഗതത്തെ ബാധിച്ചിട്ടില്ലെന്ന് വിമാനത്താവള ഓഫീസ് വ്യക്തമാക്കി. മക്ക മേഖലയിലും പകല്‍ കനത്ത പൊടിക്കാറ്റ് അനുഭവപ്പെട്ടു. വ്യാഴം രാവിലെ മുതല്‍ പൊടിക്കാറ്റിനു സാധ്യതയുണ്ടെന്ന കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് അതാതു മേഖല ഗവര്‍ണര്‍റ്റേുകളും ബന്ധപ്പെട്ട വകുപ്പുകളും ആവശ്യമായ മുന്‍കരുതലെടുത്തു.

വടക്കന്‍ മേഖലകളില്‍ കാലാവസ്ഥ വ്യതിയാനം കാരണം ആ ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര വൈകുമെന്ന് വിമാന കമ്പനികളും യാത്രക്കാരെ എസ്.എം.എസ് വഴി അറിയിച്ചിരുന്നു. ചില മേഖലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും നല്‍കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x