റിയാദ്; സൗദിയില്‍ കാലാവസ്ഥ മാറുന്നു. റിയാദ്, കിഴക്കന്‍ പ്രവിശ്യ, അല്‍ ഖസീം എന്നിവിടങ്ങളില്‍ കാലാവസ്ഥ മാറ്റം ഉണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷണ വിഭാഗം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ തിങ്കളാഴ്ച കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. ജുബൈല്‍, ദമ്മാം, അല്‍ ഖോബാര്‍ തുടങ്ങിയ പ്രവിശ്യയിലെ മിക്ക സ്ഥലങ്ങളിലും പൊടിക്കാറ്റ് അനുഭവപ്പെട്ടു.
ഇന്നലെ മധ്യ കിഴക്കന്‍ പ്രവിശ്യകളില്‍ പല സ്ഥലങ്ങളിലും മഴ ലഭിച്ചു. ഞായറാഴ്ച രാജ്യത്തെ മധ്യ -കിഴക്കന്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയാണ് ലഭിച്ചത്. ചില സ്ഥലങ്ങളില്‍ ഇടിയോടുകൂടിയാണ് മഴ പെയ്തത്.
പൊടിക്കാറ്റില്‍ ദൂരക്കാഴ്ച കുറയാന്‍ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫെന്‍സ് അറിയിച്ചു. കാലാവസ്ഥാ മാറ്റത്തിന്റെ മുന്നോടിയായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും തിങ്കളാഴ്ച മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.